Monday, 24 November 2014


എന്നും ഓര്‍ക്കേണ്ടത് മറക്കുമ്പോള്‍


ഇന്ന് റോഡില്‍ ആരോ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. ഭിക്ഷക്കാരിയാണെന്ന് പിറുപിറുക്കുന്നത് കേട്ടു.
ഇറങ്ങി നോക്കണോ? വേണ്ട.
എന്നാലും നോക്കിയാല്‍ എനിക്കെന്ത് ന‍ഷ്ടം? ‍ഞാന്‍ ഇറങ്ങി നോക്കി. എവിടെയോ കണ്ട മുഖം. ‍ശരിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ആരോടാ ‍ചോദിക്കുക?
ചോദിച്ചാലത് നാണക്കേടാകുമോ...? ചോദിക്കാതിരിക്കുന്നതാ നല്ലത്.
കാറില്‍ കയറി ഡ്രൈവിംഗ് തുട‍ര്‍ന്നു. എങ്കിലും അത് വിട്ടുമാറുന്നില്ല. കാറ് പോര്‍‍ച്ചില്‍ നിര്‍ത്തി. വീട്ടിലേക്ക് കയറിയതും വൈഫ് അനുപമ വന്നു. "ഡാര്‍ലിങ്ങ് ഇന്നെന്താ വൈകിയത്?
"വെരിടയേര്‍ഡ്. "വഴിയിലൊരു ആക്സിഡന്റ്, റോഡ് ബ്ലോക്കായിരുന്നു. അതുല്യ ഉറങ്ങിയോ?” ഞാന്‍ ചോദിച്ചു.
"യെസ് ”
ബെഡില്‍ കിടന്നപ്പോളാണ് വീണ്ടും ചിന്ത പിടികൂടിയത്. ചിന്ത അകറ്റാന്‍ നെറ്റെടുത്തു. നെറ്റില്‍ നോക്കിയപ്പോള്‍ ഭിക്ഷക്കാരിയുടെ ഫോട്ടോ. അമ്മ എന്ന അടിക്കുറിപ്പ്. ഇതാരുടെ അമ്മയായിരിക്കും? ശരത്തിന്റെയായിരിക്കുമോ? അവനല്ലെ എന്റെ ബെസ്റ്റ് ഫ്രണ്ട്. ബട്ട് അവന്റെ മമ്മ കഴി‍‍ഞ്ഞവര്‍ഷം മരി‍ച്ചില്ലെ!. ജീവന്‍, ഭഗത്, അഭിഷേക് അല്ല. അക്കൗണ്ടിന്റെ പേര് നോക്കിയാല്‍ മതിയല്ലോ. പേര് നോക്കി. അര്‍ജുന്‍.... ഫോട്ടോ നോക്കി. മരവിപ്പ് എന്നെ പിടികൂടിയോ. അതെന്റെ അക്കൗണ്ടല്ലേ?!......


 ‍- ഷാനിജ എം കെ
        VIII

-യുഗം


ട്വിറ്റര്‍ നാദം ഉറക്കക്കിടക്കയില്‍ നിന്നെഴുന്നേല്‍പ്പിച്ചു. മുഖം പോലും കഴുകാതെ മുഖപുസ്തകം അഥവാ ഫേസ്ബുക്കിലേക്ക്. ‍ശേഷം പല്ലു തേക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടു. ... ആയിരം ലൈക്കുകള്‍ കിട്ടിയല്ലോ! എന്നാശ്വസിച്ചു. കുളിച്ച് സ്മാര്‍ട്ടായി സ്മാര്‍ട്ട് ഫോണ്‍ എടുത്തപ്പോള്‍ വാട്ട്സ് ആപ്പ് മെസേജുകളുടെ പ്രളയം. പ്രഭാത ഭക്ഷണം ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടപ്പോഴാണ് പിസയുടെ മധുരതരമായ ഓര്‍മ്മകള്‍ മനസ്സില്‍ വാട്ട്സ് ആപ്പ് ഇമേജായി എത്തിയത്. ഓര്‍ഡര്‍ കൊടുത്തു. അഞ്ച് നിമിഷ‍‍‍ങ്ങള്‍ക്കകം പ്രഭാതഭക്ഷണം കഴി‍‍ഞ്ഞു. അപ്പോഴാണ് പാരന്റ്സിന്റെ മുഖം മനസ്സില്‍ ഇ-മെയിലായി വന്നത്. അപ്പോള്‍ തന്നെ അ‍ച്ഛനും അമ്മയ്ക്കും ഇ-മെയിലായി സ്നേഹാന്വേഷണം അയച്ചു.
ഈ ഇന്റര്‍നെറ്റില്ലെങ്കില്‍ തുല‍ഞ്ഞു പോയേനെ മനുഷ്യ ജീവിതം.....


-രഹന കെ

   IX E


അറിയുന്ന സത്യങ്ങള്‍


നരനെന്ന സത്യത്തെ കാണുന്നു ഞാനീ-
തീക്ഷ്ണമാം കണ്ണുകള്‍ അറിഞ്ഞിടുന്നു
ക്രൂരഭാവങ്ങളാല്‍ വിക്രതമായി മാറിയ
മാനവസത്വത്തെ അറിയാതെ അറിയുന്നു
സ്വാര്‍ത്ഥത തന്‍ സ്പഷ്ടമാതൃകയാണെന്നു-
സന്ദേഹം കൂടാതെ ഓര്‍ത്തിടുന്നു
ഭൂമിയില്‍ ഈ ജന്മം ദാനമായ് നല്‍കിയ-
ദൈവത്തെ പുച്ഛിച്ചു തള്ളിടുമ്പോള്‍
അമൃതിനായുള്ളൊരാ ദേവാസുര യുദ്ധമ-
നുഗമിച്ചീടുന്നു യൗവനങ്ങള്‍
ദുഃഖത്താലാര്‍ദ്രമായ് നീങ്ങുന്ന ജന്മ-
ങ്ങളെ നിര്‍ദയം കൊന്നിടുന്നു നമ്മള്‍
അര്‍ത്ഥത്തിനായുള്ള യുദ്ധത്തിലേര്‍പ്പെട്ട്
സ്വസ്ഥതയോടി അകന്നിടുന്നു
എന്തിനീ സാഹസം ആറടിമണ്ണിലേക്കൊതു-
ങ്ങേണ്ടതാണെന്നൊതോര്‍മ്മ വേണ്ടേ
ഒരു രാത്രി മായും പോല്‍ ഒരു പൂ പൊഴിയും പോല്‍
പ്രവചനങ്ങള്‍ക്കതിതമാണു ജന്മം
നമ്മെ വഹിക്കുന്ന ഭൂമി മാതാവിനെ കാല്‍കൊണ്ടു-
സ്പര്‍ശിക്കാനറയ്ക്കുന്നു മാനവര്‍
എന്തിനാണെവിടെയാണന്ധകാരത്തിലേ-
ക്കെത്തിനോക്കേണ്ട കാല്‍ വഴുതിടേണ്ട
വഴിതെറ്റാന്‍ വഴികളിന്നൊരുപാടെന്നോര്‍ക്കുക-
മൗനം ചെയ്തിടാന്‍ കഴിവുള്ളവര്‍ നാം

- ലിസിന
  X

Friday, 21 November 2014

Celebrating Institute Day








ശിശുദിനാഘോഷം


Welcome - Mrs. Laly Thomas


Inauguration - Mrs. Premakumari(Ward Concilor)

Programmes







Thursday, 6 November 2014