Monday 24 November 2014


അറിയുന്ന സത്യങ്ങള്‍


നരനെന്ന സത്യത്തെ കാണുന്നു ഞാനീ-
തീക്ഷ്ണമാം കണ്ണുകള്‍ അറിഞ്ഞിടുന്നു
ക്രൂരഭാവങ്ങളാല്‍ വിക്രതമായി മാറിയ
മാനവസത്വത്തെ അറിയാതെ അറിയുന്നു
സ്വാര്‍ത്ഥത തന്‍ സ്പഷ്ടമാതൃകയാണെന്നു-
സന്ദേഹം കൂടാതെ ഓര്‍ത്തിടുന്നു
ഭൂമിയില്‍ ഈ ജന്മം ദാനമായ് നല്‍കിയ-
ദൈവത്തെ പുച്ഛിച്ചു തള്ളിടുമ്പോള്‍
അമൃതിനായുള്ളൊരാ ദേവാസുര യുദ്ധമ-
നുഗമിച്ചീടുന്നു യൗവനങ്ങള്‍
ദുഃഖത്താലാര്‍ദ്രമായ് നീങ്ങുന്ന ജന്മ-
ങ്ങളെ നിര്‍ദയം കൊന്നിടുന്നു നമ്മള്‍
അര്‍ത്ഥത്തിനായുള്ള യുദ്ധത്തിലേര്‍പ്പെട്ട്
സ്വസ്ഥതയോടി അകന്നിടുന്നു
എന്തിനീ സാഹസം ആറടിമണ്ണിലേക്കൊതു-
ങ്ങേണ്ടതാണെന്നൊതോര്‍മ്മ വേണ്ടേ
ഒരു രാത്രി മായും പോല്‍ ഒരു പൂ പൊഴിയും പോല്‍
പ്രവചനങ്ങള്‍ക്കതിതമാണു ജന്മം
നമ്മെ വഹിക്കുന്ന ഭൂമി മാതാവിനെ കാല്‍കൊണ്ടു-
സ്പര്‍ശിക്കാനറയ്ക്കുന്നു മാനവര്‍
എന്തിനാണെവിടെയാണന്ധകാരത്തിലേ-
ക്കെത്തിനോക്കേണ്ട കാല്‍ വഴുതിടേണ്ട
വഴിതെറ്റാന്‍ വഴികളിന്നൊരുപാടെന്നോര്‍ക്കുക-
മൗനം ചെയ്തിടാന്‍ കഴിവുള്ളവര്‍ നാം

- ലിസിന
  X

No comments:

Post a Comment